തിരുവനന്തപുരം: 10 വര്‍ഷക്കാലം അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചത് കാരണം പല അവസരങ്ങളില്‍ പല സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങളെയും അദ്ദേഹത്തിന്റെ മനോഭാവത്തെയും കുറിച്ചൊക്കെ ഒരളവ് വരെ അറിയാം. പല കാര്യങ്ങളും ഈ അവസരത്തില്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വൈകാരികമായ അനുഭവമാണ്. ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ ധനമന്ത്രി എന്ന നിലയില്‍ അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നടത്തിയ സംഭവനകള്‍ അദ്ദേഹം കൊണ്ട് വന്ന സാമ്പത്തിക നയ പരിഷ്‌കാരങ്ങള്‍ അതൊക്കെ ഇന്ത്യ ചരിത്രത്തിന്റെ ഭാഗമാണ്. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടിയില്‍ വൈകാരികമായി അനുസ്മരിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍.

പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് ധനമന്ത്രിയായും, പ്ലാനിങ് കമ്മീഷന്റെ ഉപ അധ്യക്ഷനായും, യുജിസി ചെയര്‍മാനായും പല നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് സൗത്ത് കമ്മീഷനലില്‍ ജൂലിയസ് നൈറയുമായി ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും മഹത്തായ പരിചയ അമ്പത്തും അറിവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അതിന്റെ പ്രതിഫലനം എപ്പോഴും ഉണ്ടായിരുന്നു.

മന്‍മോഹന്‍ സിങ് എന്ന വ്യക്തി നമുക്ക് വിശ്വസിക്കാനാകാത്ത രീതിയില്‍ വിനയാന്വതനായിരുന്നു. ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് പഞ്ചാബ് ഗവണ്‍മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്താണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. അന്ന് അദ്ദേഹം റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്നു. അദ്ദേഹത്തിന്റെ വിനയ ശീലം അദ്ദേഹത്തിന് മറ്റുള്ളവരോടുള്ള ബഹുമാനം പെരുമാറ്റമൊക്കെ എനിക്ക് വളരെ വലുതായി തോന്നിയ കാര്യമാണ്.