കണ്ണൂർ: ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശേരിയുടെ മണ്ണാണ് എം വി ശങ്കരനെ ലോകമറിയുന്ന ജമിന് ശങ്കരനെ സ്സർക്കസ് താരമാക്കിയത്. ഒരുകാലത്ത് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ബംഗാളിലുമെല്ലാം ആസ്വാദകരെ കോരിത്തരിപ്പിച്ച സർക്കസ് കമ്പനികളിലെ പേരുകേട്ട കലാകാരന്മാരെല്ലാം തലശേരിക്കാരിയിരുന്നു സർക്കസ് കുലപതിയായ കീലേരിയുടെ ശിഷ്യപരമ്പരയായിരുന്നു അവർ. പട്ടിണിയിൽ ജീവിതം വഴിമുട്ടിയ എത്രയോ തലശേരിക്കാരെ സർക്കസിലേക്ക് കൈപിടിച്ചുയർത്തിയതും ലോകമറിയുന്ന കലാകാരന്മാരാക്കിയതും ജെമിനി ശങ്കരനായിരുന്നു.

സർക്കസിൽ കടുത്ത ചൂഷണവും പീഡനവും നിലനിന്ന കാലത്തായിരുന്നു അദേഹത്തിന്റെ ഇടപെടൽ താരങ്ങൾക്ക് ന്യായ വേതനവും ആനുകൂല്യവും ലഭിച്ചത് ശങ്കരന്റെ തമ്പിൽ മാത്രമായിരുന്നു. അതിലുപരി സഹജീവികളോടെന്നപോലെ അവരോട് അദ്ദേഹം പെരുമാറിയിരുന്നു. താരങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി. മനുഷ്യസ്‌നേഹിയായ സർക്കസ് ഉടമയായി ജമിനി ശങ്കരൻ ഇന്ത്യ മുഴുവൻ അറിയപ്പെട്ടു. മൃഗങ്ങളെയും ഗാഢമായി സ്‌നേഹിച്ചു. സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. തമ്പുകളിലെ എല്ലാമൃഗങ്ങളെയും വയനാട്ടിലേക്ക് എത്തിച്ച് സംരക്ഷണമൊരുക്കിയിരുന്നു.

ലേഡിമൗണ്ട്ബാറ്റനും മാർട്ടിൻലൂഥർ കിങ്ങും ജവഹർലാൽ നെഹ്‌റുവും ഡോ. എസ് രാധാകൃഷ്ണനും ദലൈ ലാമയും മൊറാർജി ദേശായിയും അടക്കമുള്ള നേതാക്കൾക്കുമൊപ്പമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കർമരംഗത്തെ ജെമിനി ശങ്കരന്റെ അവസ്മരണീയമായ ഓർമ്മചിത്രങ്ങളാണ്. ജമിനിയുടെയും സംഘത്തിന്റെയും അഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചും പ്രോത്സാഹിപ്പിച്ചും കടന്നുപോയ നെഹ്‌റു, സർക്കസിന്റെ വളർച്ചക്ക് ശബ്ദമുയർത്തിയ എ കെ ജി, പ്രോത്സാഹിപ്പിച്ച ഇന്ദിരഗാന്ധിയും ഇ എം എസും ജ്യോതിബസുവും ഇവരെയെല്ലാം ജമിനി ശങ്കരന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.

ലോകമാകെ സർക്കസുമായി യാത്രചെയ്ത നാളുകളായിരുന്നു അത്. ഓരോ ചുവടിലും അദ്ദേഹം സൂക്ഷ്മത പാലിച്ചു. കൊളശേരി ബോർഡ് സ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് സർക്കസ് ആഗ്രഹം മനസ്സിലുദിച്ചത്. കിട്ടുണ്ണി സർക്കസും കണാരന്റെ തവളക്കളിയും കണ്ട് ആവേശം കയറി. വീട്ടിനടുത്ത കുഞ്ഞമ്പുഗുരുക്കളുടെ കളരിയിലായിരുന്നു ആദ്യ പരിശീലനം. 1937ൽ ചിറക്കരയിലെ കീലേരിയുടെ സർക്കസ് കളരിയിലെത്തി. അതിനിടെ തലശേരി ഒവി റോഡിൽ അനാദികട നടത്തി പൊളിഞ്ഞു. പരിശീലനത്തിനിടെ പട്ടാളത്തിൽ അവസരം കിട്ടി. മദ്രാസിലായിരുന്നു നിയമനം. അലഹബാദിൽ ആറുമാസത്തെ പരിശീലനം കഴിഞ്ഞ് കൊൽക്കത്ത ഡയമണ്ട് ഹാർബറിൽ നിയമനം. നാലുവർഷത്തിനുശേഷം വിട്ടു.

അധികം വൈകാതെ കൊൽക്കത്തയിലേക്ക്. ബോസ്ലയൺ സർക്കസിലായിരുന്നു അരങ്ങേറ്റം. ബാർകളി, ട്രപ്പീസ് തുടങ്ങി പ്രധാന നമ്പറുകളെല്ലാം അവതരിപ്പിച്ചു. കൊൽക്കത്ത തെരുവുകളിൽ വിഭജനത്തിന്റെ പേരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വെട്ടിമരിച്ച നാളുകൾ. ക്ഷാമകാലത്തും തമ്പിൽ സർക്കസ് കാണാൻ ആളുകളെത്തി. ശങ്കരന്റെ പ്രകടനം കണ്ട് റെയ്മൺ സർക്കസിലെ ഗോപാലൻ വിളിപ്പിച്ചു. കൂടുതൽ ശമ്പളം വാഗ്ദാനംചെയ്തു.

അങ്ങനെ രണ്ട് വർഷം റെയ്മൺസിൽ. 1951ലാണ് ജെമിനി സർക്കസ് ആരംഭിച്ചത്. 1975 കാലത്ത് ജെമിനി ഗ്രേറ്റ് സർക്കസുമായി ആഫ്രിക്ക, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചത് വലിയ അനുഭവം സമ്മാനിച്ചു. റഷ്യ, ബെൽജിയം, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ ഇന്ത്യൻ സർക്കസിലെത്തിച്ചതിന്റെ ഖ്യാതിയും ജമിനി ശങ്കരന് സ്വന്തമാണ് ' 1992ൽ സർക്കസിനോട് വിടപറഞ്ഞ അദ്ദേഹം സാമൂഹ്യരംഗത്ത് സജീവമായി. തലശേരിയിലെ എല്ലാ പരിപാടികളിലും ആ സാന്നിധ്യമുണ്ടായി. സർക്കസ് അക്കാദമിക്കുവേണ്ടിയും പ്രയത്‌നിച്ചു. ചിറക്കുനിയിൽ അക്കാദമി ഉദ്ഘാടനവേദിയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യൻ സർക്കസിന്റെ 125ാം വാർഷികത്തിൽ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകിയും ബഹുമാനിച്ചു.

ഇന്ത്യൻസർക്കസ് കുലപതിയെന്ന് അറിയപ്പെടുന്ന ജെമിനി ശങ്കരൻ വിട പറഞ്ഞത് ഇന്ത്യൻ സർക്കസ് ലോകത്തിന് തീരാ നഷ്ടമാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കൾ പകൽ 11 മുതൽ വാരത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പയ്യാമ്പലത്ത് നടക്കും.

കീലേരിയുട ശിഷ്യരിൽ പ്ര മുഖനായ. ജെമിനി ശങ്കരൻ പിന്നീട് ഇന്ത്യൻ സർക്കസിലെ അത്ഭുതം മായി മാറുകയായിരുന്നു. 1924 ജൂൺ 13ന് തലശേരിക്കടുത്തുകൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായാണ് ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്നു വർഷം സർക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.

1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന് തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്‌ളൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. 1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും.

സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്‌ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.

നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ജമിനി ശങ്കരന്റെ സർക്കസ് ജീവിതം കടന്നുപോയത് ഗ്രേറ്റ് റെയ്മൺ, ലയൺ, നാഷണൽ, റെയ്മൺ കമ്പനികളിൽ ട്രപ്പീസ് കളിക്കാരനായി. പിന്നെ സ്വന്തം കമ്പനിയുണ്ടാക്കുകയായിരുന്നു. തകർച്ചയുടെ വക്കിലായ വിജയാ സർക്കസ്, ശങ്കരനും സുഹൃത്ത് സഹദേവനും ആറായിരം രൂപയ്ക്ക് വാങ്ങി. അതാണ് ജെമനിയായത്. പിന്നെ ശങ്കരൻ അറിയപ്പെട്ടതും ആ പേരിൽ. താമസിയാതെ റെയ്മണും വാങ്ങി ജംബോ എന്ന് പേരുമാറ്റി. ലോകത്തിലെ ഏറ്റവും വലിയ ആനയുടെ പേരാണ് ജംബോ. അക്കാലത്താണ് ജംബോ ജെറ്റ് വിമാനവും പറന്നുതുടങ്ങിയത്. മൃഗങ്ങൾ തമ്പിൽനിന്ന് ഒഴിഞ്ഞു കൊണ്ടിരുന്ന കാലത്ത് ജനങ്ങളെ ആകർഷിക്കുന്ന ഇനം അന്വേഷിക്കുകയായിരുന്നു ശങ്കരൻ. മൈമും ഓപ്പറയും അദ്ദേഹത്തിന്റെ കൂടാരങ്ങളിൽ പരിശീലിപ്പിച്ചു.

മൂന്നുതവണ ജെമിനി സർക്കസ് കൂടാരത്തിൽ അപകടമുണ്ടായി. നെഹ്‌റു മരിച്ച 1964 മെയ് 27ന് ലഖ്‌നൗവിൽ തമ്പിന് തീപ്പിടിച്ചു. 1973ൽ മുംബൈയിലെ ചെമ്പൂരിൽ വീണ്ടും അഗ്‌നിബാധ. രാവിലെ പത്ത് മണിക്ക് കത്തിയമർന്ന തമ്പിൽ, പുതിയ കസേരയും ലൈറ്റും ടിക്കറ്റും ഒരുക്കി വൈകിട്ട് ശങ്കരനും കൂട്ടരും പരിപാടി അവതരിപ്പിച്ചു. 1976 ദീപാവലി നാളിൽ ചെങ്കോട്ടയ്ക്കടുത്ത് അപകടമുണ്ടായപ്പോൾ പിറ്റേന്നുതന്നെ സർക്കസ് അവതരിപ്പിക്കാൻ കൂടെയുള്ളവർ സഹായിച്ചു മുൻപോട്ടു പോവുകയായിരുന്നു. ഇത്തരം നിർണായക പ്രതിസന്ധികൾ ചങ്കുറപ്പോടെ നേരിട്ടായിരുന്നു ജമിനി ശങ്കരന്റെ പ്രയാണം.