- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയില്‍ മലയാളി യുവാവ് ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു; എഡിന്‍ബറോയിലെ ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായിരുന്ന യുവാവിന്റെ മരണത്തില്‍ ഞെട്ടല്‍
യുകെയില്‍ മലയാളി യുവാവ് ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു
എഡിന്‍ബറ: യുകെയില്‍ എഡിന്‍ബറക്കടുത്ത് ലീവിങ്സ്റ്റണില്‍ മലയാളി യുവാവ് ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി(36)യാണ് മരിച്ചത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. ടേബിള്‍ടെന്നീസ് കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോകുക ആയിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ കഴിയുന്ന മനീഷിനു ലിവിങ്സ്റ്റണില്‍ ഒട്ടേറെ സൃഹുത്തുക്കളുണ്ട്. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായി നിറഞ്ഞു നിന്ന യുവാവാണ് ഇപ്പോള്‍ കൂടെ ഇല്ലാത്തായിരിക്കുന്നത് എന്നാണ് ലിവിങ്സ്റ്റണ്‍ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. അടുത്തിടെ ഭാര്യക്കൊപ്പം മനീഷ് പുതിയ വീട്ടിലേക്ക് മാറിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മുന്‍പ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡില്‍ ജോലി ചെയ്തിരുന്ന മനീഷ് പിന്നീട നാറ്റ്വെസ്‌റ് ജീവനക്കാരന്‍ ആയാണ് ജോലി ചെയ്തിരുന്നത്.
പാലക്കാട് ഷൊര്‍ണൂരിന് അടുത്തുള്ള ആറ്റൂരിലെ മുണ്ടയൂര്‍ കുടുംബത്തിലെ അംഗമാണ് മനീഷ്. ദിവ്യയാണ് മനീഷിന്റെ ഭാര്യ. അച്ഛന്‍ എം ആര്‍ മുരളീധരന്‍, അമ്മ നളിനി മുരളീധരന്‍. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്.