- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.കെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലമായ ന്യൂബ്രിഡ്ജിന് സമീപം; രണ്ടായ്ച്ചയായി മലയാളികള്‍ ആശങ്കയോടെ കാത്തിരുന്നത് വെറുതേയായി; എത്തിയത് ദു:ഖവാര്‍ത്ത; മരണ കാരണത്തില്‍ അന്വേഷണം തുടരുന്നു
യു.കെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
എഡിന്‍ബറോ: യു.കെയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി സാന്ദ്ര സജുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ താമസ സ്ഥലത്തിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂബ്രിഡ്ജിന് സമീപത്ത് നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് എഡിന്‍ബറോ പോലീസ് അറിയിച്ചു. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമായി്‌ല.
എഡിന്‍ബറോയിലെ ഗൈലില്‍ നിന്ന് ഡിസംബര്‍ ആറിനാണ് സാന്ദ്ര സജുവിനെ(22)കാണാതായത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു സാന്ദ്ര. ഡിസംബര്‍ ആറിന് ലിവിങ്സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കാണാതായി മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയില്‍ എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. വിദ്യാര്‍ഥി വീസയില്‍ കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയില്‍ എത്തിയത്.
സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു എഡിന്‍ബറോ പൊലീസ്. യുവതിയുടെ വിവരങ്ങള്‍ അടക്കം പൊതുസമൂഹത്തിന് പങ്കുവെച്ചിരുന്നു. സാന്ദ്രയെ പരിചയമുള്ളവരും അന്വഷണം നടത്തിയിരുന്നെങ്കിലും അതെല്ലാം വെറുതേയായി.