കണ്ണൂർ: ചിറക്കൽ കോവിലകത്തെ വലിയരാജ രവീന്ദ്രവർമ്മ (88) അന്തരിച്ചു. ദേഹാസ്വസ്ഥത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. രവീന്ദ്രവർമ്മരാജ ആനുകാലികങ്ങളിൽ ധാരാളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പതു നൃത്ത നാടകങ്ങൾ രചിച്ചതിനുപുറമെ രണ്ടു നൃത്തനാടകങ്ങൾക്ക് ഗാനരചനയും നിർവ്വഹിച്ചു.

രാജ രചിച്ച നൃത്ത നാടകങ്ങൾ വിവിധ കലാസമിതികൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ആകാശവാണി നിലയങ്ങളിൽ നാടക അർട്ടിസ്റ്റായി ഓട്ടേറെ പ്രക്ഷേപണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമി 2009ലെ 'ഗുരുപൂജ പുരസ്‌കാരം നൽകി ആദരിച്ചു.

പന്തളം പാലസ് വെൽഫേർ സൊസൈറ്റി കെ. രാമവർമ്മ സാഹിത്യപുരസ്‌ക്കാരം 2011ൽ രാജയുടെ 'ആഞ്ജനേയോപദേശം' എന്ന കവിതയ്ക്കു ലഭിച്ചു. ശനം രാചാര്യരുടെ 'ഭജഗോവിന്ദ'ത്തിന്റെ മലയാളത്തിൽ കാവ്യരൂപത്തിലുള്ള വിവർത്തനവും, ''അന്നും ഇന്നും' എന്ന കവിതാ സമാഹാരവുമാണ്. പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികൾ,

ചിറക്കൽ കോവിലകം ദേവസ്വം ഫിറ്റ്‌പേഴ്‌സണായി (ട്രസ്റ്റി പ്രതി നിധി) ഇരുപതുകൊല്ലത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഫോക്ക്‌ലോർ അക്കാദമിയിൽ രണ്ടു തവണ അംഗമായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമി'യിൽ അംഗ മാണ്. മലബാറിലെ ദേവസ്വങ്ങൾക്കുവേണ്ടിയുള്ള ക്ഷേമനിധിയിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം) മക്കൾ:ഗായത്രി വർമ്മ, ഗംഗവർമ്മ, ഗോകുൽ വർമ്മ. മരുമക്കൾ: പ്രദീപ് കുമാർ വർമ്മ, ആർ വി രവികുമാർ, ലക്ഷ്മി വർമ്മ .