- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെ
ലണ്ടൻ: നാട്ടിൽ അവധിക്കു പോയ റോംഫോർഡിലെ ഐ ടി പ്രൊഫഷണലായ മലയാളി യുവാവ് വയനാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത വായിച്ചു ശ്വാസമെടുക്കും മുൻപേ സമപ്രായത്തിൽ ഉള്ള മറ്റൊരു മലയാളി യുവാവിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ എപ്സ്മിൽ താമസിക്കുന്ന കൃഷ്ണൻ വത്സന്റെ മകൻ വിജേഷാണ് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെറും 31 വയസിൽ ലോക ജീവിതം അവസാനിപ്പിക്കേണ്ടി വന്ന യുവാവിനെയോർത്തു തേങ്ങുകയാണ് എപ്‌സാമിലും ക്രോയ്ഡോണിലും മറ്റുമുള്ള കുടുംബത്തിന്റെ സുഹൃത്തുക്കൾ. ഇന്നലെ രാത്രിയോടെയാണ് പിതാവായ കൃഷ്ണൻ തന്നെ സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ മകന്റെ മരണ വിവരം പ്രിയപെട്ടവരെ അറിയിച്ചത്. ആരോട് വിളിച്ചു പറയും എന്ന സന്ദേഹത്തിൽ ആയതോടെയാണ് പിതാവ് തന്നെ മരണ വിവരം ഏവരെയും അറിയിക്കാൻ തയ്യാറായത്.
പലരും രാത്രി വൈകി വിവരം അറിഞ്ഞതോടെ എങ്ങനെ കുടുംബത്തെ വിളിച്ച ആശ്വസിപ്പിക്കും എന്ന സന്ദേഹത്തിലായിരുന്നു. വർഷങ്ങളായി യുകെയിൽ താമസിക്കുന്ന കുടുംബം ആയതിനാൽ നൂറുകണക്കിന് മലയാളികളുടെ പരിചയക്കാരുമാണ്. വെള്ളിയാഴ്ച പകലുറക്കത്തിലാണ് വിജേഷിനെ തേടി മരണമെത്തിയത്. വൈകുന്നേരത്തോടെ വീട്ടുകാർ വന്നു മുറിയിൽ വിളിക്കുമ്പോൾ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. പാരാമെഡിക്സ് അടക്കമുള്ളവർ എത്തിയാണ് മരണം ഉറപ്പിച്ചത്. വിവരമറിഞ്ഞ് അനേകമാളുകൾ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇന്നലെ വൈകുന്നേരത്തോടെ വീട്ടിൽ എത്തിയിരുന്നു.
മൃതദേഹം ഇപ്പോൾ ഈസ്റ്റ് സാറെ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ യഥാർത്ഥ മരണ കാരണം കണ്ടെത്താനാകൂ. പോസ്റ്റ് കോവിഡിന് ശേഷം മുപ്പതു വയസിൽ ഉള്ള ഒട്ടേറെ യുവാക്കളുടെ ആകസ്മിക മരണങ്ങൾ യുകെയിൽ തന്നെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വിജേഷിന്റെ ബന്ധുക്കളിൽ പലരും യുകെയിൽ തന്നെ ഉള്ളവരാണ്. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.