പരുമല: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ ബിനോജി മാത്യു മന്നാകുഴിയിൽ വാഹനാപകടത്തിൽ മരിച്ചു. മൈലപ്രായിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് പരുമല ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

പത്തനാപുരം മൗണ്ട് താബോർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. ഓർത്തഡോക്‌സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ സജീവസാന്നിധ്യമായിരുന്നു. ഹയർസെക്കണ്ടറി മേഖലയിലെ നേതൃസ്ഥാനവും വഹിച്ചിരുന്നു.

ശവസംസ്‌കാരം പിന്നീട്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വൈദികനായ റവ ഫാ മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്.