പതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഷോക്കേറ്റ് വൈദികന് മരിച്ചു; നാടിന് തേങ്ങലായി ഫാ. മാത്യു കുടിലിലിന്റെ വിയോഗം
കാസര്‍കോട്: ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി വൈദികന് ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. കെട്ടിയ കയറില്‍ കുരുങ്ങിയ പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുകയാിയരുന്നു. ഇതിനിടെ ഭാരം കാരണം മറിയുകയും സമീപത്തുണ്ടായിരുന്ന […]
- Share
- Tweet
- Telegram
- LinkedIniiiii
കാസര്‍കോട്: ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി വൈദികന് ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. കെട്ടിയ കയറില്‍ കുരുങ്ങിയ പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുകയാിയരുന്നു. ഇതിനിടെ ഭാരം കാരണം മറിയുകയും സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ തട്ടുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന അസി. വികാരി സെബിന് ജോസഫ് (28) ദൂരേക്ക് തെറിച്ചു വീണു. ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. മാത്യു കുടിലിലിനെ ഉടന്‍ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് മുള്ളേരിയ ജീസസ് പള്ളി വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയില്‍, ചെമ്പത്തൊട്ടി എന്നിവിടങ്ങളില്‍ അസി. വികാരിയായിരുന്നു. പ്രദേശത്തെ യുവാക്കളുടെ അടക്കം പ്രിയങ്കരനായ അച്ചനായിരുനനു മാത്യു. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ് ഫാ. മാത്യു. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്, ബിന്റോ അഗസ്റ്റിന്.