- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു; ഏറെ നേരം കഴിഞ്ഞും കണ്ടില്ല; ഒടുവിൽ വീട്ടുകാര്‍ തിരക്കിയപ്പോൾ ദാരുണ കാഴ്ച; ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം; കേസെടുത്ത് പോലീസ്; വേദനയോടെ ഉറ്റവർ
മലപ്പുറം: കോക്കൂരിൽ ലോജിസ്റ്റിക്സ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രന്റെ മകൾ കാവ്യ (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയിൽ കയറി വാതിലടച്ച ശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. ഏറെ സമയമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്‌സ് പഠിക്കുകയായിരുന്ന കാവ്യ രണ്ടാഴ്ച മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. കാവ്യയുടെ മാതാവ്: ബിന്ദു, സഹോദരൻ: ഋതിക്.
അതേസമയം, രാജ്യത്ത് ജീവനെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ആത്മഹത്യ എന്ന വാക്ക് ഇന്ന് സെന്‍സേഷണല്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. പ്രണയനൈരാശ്യത്തില്‍നിന്ന് ഉടലെടുക്കുന്ന പക മൂലം പങ്കാളിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്നു. ആത്മഹത്യകൾക്ക് ഒരുതരത്തിലുമുള്ള പ്രചാരണം നൽകാതിരിക്കുകയാണു വേണ്ടത്. പ്രചാരണം അമിതമാകുമ്പോൾ ആത്മഹത്യയെ ജീവിതപ്രശ്നങ്ങൾക്കുള്ള പോംവഴിയായി കാണാൻ ജനം പ്രേരിതരായേക്കാം.
ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും വിവാഹിതരാണ്. പാശ്ചാത്യ രാജ്യങ്ങളിലാകട്ടെ ആത്മഹത്യ ചെയ്യുന്നവര്‍ ഏറെയും അവിവാഹിതരാണ്. കുടുംബപ്രശ്നങ്ങളാണു കേരളത്തിലെ ആത്മഹത്യകളിൽ മുഖ്യഘടകമാകുന്നത് (39%) എന്ന് ഇതിൽ നിന്നറിയാം. കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന അലോസരങ്ങളും അത് നേരിടാനുള്ള കഴിവില്ലായ്മയും മറ്റു വഴികളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള ക്ഷമയില്ലായ്മയും പുതുതലമുറയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
കേരളത്തില്‍ ഗണ്യമായ ഒരു വിഭാഗം ശാരീരിക-മാനസിക പ്രശ്നങ്ങള്‍മൂലം (69.5%) മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാനസികരോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവരുടെ നിരക്ക് (20.5%) ദേശീയ നിരക്കായ 5 ശതമാനത്തേക്കാള്‍ കൂടുതലാണെന്നോർക്കണം.