- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചു; തമിഴ്‌നാട്ടിൽ കാഞ്ചീപുരത്ത് പടക്കശാലയിൽ വൻപൊട്ടിത്തെറി; എട്ട് പേർ മരിച്ചു; 24 പേരുടെ നില അതീവ ഗുരുതരം; തീപടർന്നതിന്റെ കാരണം തേടി അന്വേഷണം തുടങ്ങി പൊലീസ്
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമ്മാണശാലയിൽ വൻപൊട്ടിത്തെറി.8 പേർ ഇതിനോടകം മരിച്ചതായാണ് പ്രാഥമിക വിവരം.ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന് പേർ ചെങ്കൽപ്പേട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്.
24 പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇതിൽ ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ ആദ്യം കാഞ്ചീപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ ചെന്നൈ കിൽപാക്കം സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന.
പടക്കനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി സാമഗ്രികൾ ഗോഡൗണിലുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്ന് എങ്ങിനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. അഞ്ച് ഗോഡൗണുകളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവിടെ 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇതിൽ നാല് ഗോഡൗണുകൾക്കാണ് തീപ്പിടിച്ചത്.
നിലവിൽ 24 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പടക്കശാലയുമായി ബന്ധപ്പെട്ട ലൈസൻസ് കാലാവധി 2024 വരെയുണ്ടെന്നാണ് വ്യക്തമാകുന്നത്. സുരക്ഷാക്രമീകരണങ്ങൾ പാലിച്ചാണോ ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസും അഗ്‌നിരക്ഷാസേനയും പരിശോധിക്കുന്നുണ്ട്.