തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ എട്ടുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടില്‍ പ്രമോദ്, സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. മണയ്ക്കല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ശ്രേയസിനെ വിട്ടിലെ മുറിയിലെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ തന്നെ എസ്ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.