മലപ്പുറം: മലപ്പുറം ജില്ലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ ജിദേഷ് ജിത്തു(45) ആണ് മരിച്ചത്. കോട്ടക്കലിലെ ചെറുകുന്നിൽ ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏഷ്യാനെറ്റിന്റെ മലപ്പുറം ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് ജിത്തുവിന്റെ ബൈക്കിൽ ലോറിയിടിച്ചത്.