- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു: ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു; പിൻസീറ്റ് യാത്രികന് ഗുരുതര പരുക്ക്
കോന്നി: അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. സഹയാത്രികന് പരുക്കേറ്റു. വി.കോട്ടയം എസ്.എൻ.ഡി.പി ജങ്ഷൻ മണ്ണിൽ വീട്ടിൽ മധുകുമാർ (58) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ഓടെ വി. കോട്ടയം പൂങ്കാവ് റോഡിൽ കൊലപ്പാറ ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. വി. കോട്ടയത്തു നിന്നും പൂങ്കാവിലേക്ക് വീട്ടു സാധനങ്ങൾ വാങ്ങാൻ ബുള്ളറ്റിൽ പോകുകയായിരുന്ന മധുകുമാർ. താഴൂർ റോഡിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരുക്കേൽക്കുകയും കൈ ഒടിയുകയും ചെയ്ത മധു സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹയാത്രികനായ അയൽവാസി പ്ലാച്ചേരി വിളയിൽ ബിജുവിനും ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. റിട്ട. എസ്‌ഐ പരേതനായ ഭരതന്റെയും റിട്ട. അദ്ധ്യാപിക സരസമ്മയുടെയും മകനാണ്. അമ്പിളി, പ്രിയ എന്നിവർ സഹോദരങ്ങളാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്