- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥി അഭിജിത്തിന്
ചങ്ങനാശേരി: ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവിൽ എം ആർ അജികുമാറിന്റെ മകൻ അഭിജിത്ത് എം കുമാർ (22 ) ആണ് മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥിയായിരുന്നു.
ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്ത് വച്ചാണ് അപകടം നടന്നത്. തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങും വഴി വീടിന് സമീപത്താണ് അപകടം.ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുമായി പുന്നക്കുന്നത്ത് വച്ച് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ നാട്ടുകാരും ബസ് യാത്രക്കാരും ചേർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും, സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുന്നക്കുന്നിലെ വീട്ടുവളപ്പിൽ നടക്കും. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.മാതാവ് .പരേതയായ ബിന്ദു.
മറുനാടന് മലയാളി ബ്യൂറോ