ഇടുക്കി: ചെറുതോണിക്ക് സമീപം പെരിയാറിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. റാന്നി അത്തിക്കയം ചിറപ്പുറത്ത് വീട്ടിൽ ബി. അഭിജിത്ത്(20) ആണ് മരിച്ചത്. മുരിക്കാശ്ശേരി മാർസ്ലിവാസ് കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥിയാണ്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ചെറുതോണി പുഴയിൽ കുളിക്കുന്നതിനിടയിൽ കയത്തിൽമുങ്ങി താഴുകയായിരുന്നു.

സുഹൃത്തുക്കളും നാട്ടുകാരും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് അഭിജിത്തിനെ വെള്ളത്തിൽ നിന്നും കരയിക്ക് എത്തിച്ചത്. തുടർന്ന്ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ഭാഗ്യനാഥൻ. അമ്മ: സുനിത, സഹോദരി: അപർണ. സംസ്‌കാരം പിന്നീട്.