കണ്ണൂർ: നെല്ലിക്കുന്നിൽ കിണറ്റിലേയ്ക്ക് മറിഞ്ഞ് മാനന്തവാടി ബിഷപ്പിന്റെ സഹോദരൻ മരിച്ചു. കരുവൻചാൽ സ്വദേശിയായ മാത്യു താരമംഗലം ( 58 ) ആണ് മരിച്ചത്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കിണറിന്റെ ചുറ്റുമതിൽ തകർത്ത് കിണറിനുള്ളിൽ വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ പുറത്തെടുത്തു എങ്കിലും തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങി പോയ മകൻ വിൻസ് (18) നെ വളരെ പണിപ്പെട്ടാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം ദീർഘനേരം പരിശ്രമിച്ചതിന് ശേഷമാണ് കാർ പുറത്തെടുത്തത്.

മാനന്തവാടി അതിരൂപതാ സഹായ മെത്രാനായി ഈ അടുത്ത നാളിലാണ് ഫാ.അലക്‌സ് താരമംഗലത്തെ തിരഞ്ഞെടുത്തത്. ജന്മദേശമായ കരുവൻ ചാലിൽ സ്വീകരണം നൽകാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.