കോന്നി: എസ്എഫ്‌ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണിക്കൃഷ്ണൻ നായരുടെ മകൻ ബിമൽ കൃഷ്ണ (24). വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.

കൃഷ്്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു. സഹോദരൻ അമൽ കൃഷ്ണയക്കൊപ്പം ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂർ നിലവുംകരോട്ട് വീട്ടുവളപ്പിൽ.