- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ മനോബാല അന്തരിച്ചു; ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ അന്ത്യം; തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ
ചെന്നൈ: നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.
അടുത്തിടെ ഹൃദ്രോഗത്തിന് ആൻജിയോ ഗ്രാം ചികിത്സ നടത്തി ആരോഗ്യനില വീണ്ടെടുത്തിരുന്നു. പിന്നീട് വീണ്ടും രോഗം വഷളാവുകയായിരുന്നു. എഴുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story