കൊല്ലം: നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു.88 വയസ്സായിരുന്നു.ശാരീരിക അസ്വസ്ഥതകളേ തുടർന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്‌കാരം ഞായറാഴ്ച കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും.തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് മുരളി പലവേദികളിലും പറഞ്ഞിരുന്നു.

2009 ഓഗസ്റ്റ് 6-നാണ് നടൻ മുരളി ഹൃദയാഘാതത്തേ തുടർന്ന് അന്തരിച്ചത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്. പി.കൃഷ്ണപിള്ളയാണ് ഭർത്താവ്. ഹരി, തുളസി, ഷീല, ഷീജ എന്നിവരാണ് മറ്റ് മക്കൾ.