- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരനും നടനുമായ ബി.ഹരികുമാർ അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാർ അന്തരിച്ചു. മലയാളത്തിന്റെ ഹാസ്യസമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ അനന്തരവനും സി.വി. രാമൻ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെക്കുറിച്ച് അടൂർ ഭാസി ഫലിതങ്ങൾ, ചിരിയുടെ തമ്പുരാൻ എന്നീ രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താവളം, പകൽ വിളക്ക്, മാരീചം, ചക്രവർത്തിനി, ഡയാന, കറുത്ത സൂര്യൻ, ഗന്ധർവ്വൻ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്നിമീളേ പുരോഹിതം എന്ന കഥാസമാഹാരവുമാണ് മറ്റു പ്രധാന കൃതികൾ.നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകൻ - ഹേമന്ത്.