- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം: തിരുവനന്തപുരം സംഗീത കോളേജിലെ അദ്ധ്യാപകൻ മരിച്ചു; അപകടം ആറന്മുള ക്ഷേത്രത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേ
പന്തളം: നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് സംഗീത അദ്ധ്യാപകൻ മരിച്ചു. സഹയാത്രികന് പരുക്കേറ്റു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ റിട്ട. അദ്ധ്യാപകനും കറ്റാനം വെട്ടിക്കോട് അമൃതവർഷിണി വീട്ടിൽ കെ.കെ ഓമനക്കുട്ട(64)നാണ് മരിച്ചത്. പന്തളം-മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലയ്ക്ക് സമീപം ഞായറാഴ്ച നാലുമണിയോടെ ആയിരുന്നു അപകടം.
ആറന്മുള ക്ഷേത്രത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തികാട് മേൽപ്പള്ളി വിജയഭവനത്തിൽ ചന്ദ്രൻ (58) നെ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കോട്ടിൽ സംഗീത സ്‌കൂൾ നടത്തിവരികയായിരുന്നു. ഭാര്യ. വിജയമ്മ. മക്കൾ: നീലാംബരി, നിഥിൻ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story