- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയകാല പ്രമുഖ കോൺഗ്രസ് പ്രവർത്തകനും മാഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ സി.ദാസൻ അന്തരിച്ചു; സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ
മാഹി: മുതിർന്ന മാധ്യമ പ്രവർത്തകനും മാഹി മലയാള മനോരമ ലേഖകനുമായ പള്ളൂർ സ്പിന്നിങ്ങ് മിൽ റോഡിലെ അർജുൻ നിവാസിൽ ചുണ്ടയിൽ സി. ദാസൻ (75) അന്തരിച്ചു. പഴയ കാല പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഈസ്റ്റ് പള്ളൂർ ഗാന്ധി മന്ദിരം സ്ഥാപകാംഗവും ഭാരവാഹിയുമാണ്. മാഹി പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു.
ഭാര്യ: കേളൻകണ്ടി വിമല
മക്കൾ: രമ്യ (തലശ്ശേരി ജില്ലാ കോടതി ) ഭവ്യ ദാസ് (അസി. മാനേജർ , കനറാ ബാങ്ക് പള്ളൂർ ), അർജുൻദാസ് (ജേർണലിസം വിദ്യാർത്ഥി ), പരേതയായ ദിവ്യ.
മരുമക്കൾ: രാജേഷ് ( ട്രഷറി ഓഫിസർ , തൊട്ടിൽപ്പാലം ), പ്രിയേഷ് (തലശേരി ജില്ല കോടതി )
സഹോദരങ്ങൾ: കൗസല്യ (കൂർഗ് ), വനജ (മുംബൈ) പവിത്രൻ (റിട്ട. മാനേജർ , കേരള ഗ്രാമീൺ ബാങ്ക്), ഹൈമാവതി, സുരേഷ് ബാബു, പരേതരായ സി. ഗോപാലൻ, സി. ദാമു, സി.ചന്ദ്രൻ .
സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.
മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ,മുൻ മന്ത്രി കെ.പി.മോഹനൻ എം എൽ എ രമേശ് പറമ്പത്ത് എംഎൽഎ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡണ്ട് അർജുൻ പവിത്രൻ, കോൺഗ്രസ്സ് നേതാക്കളായ അഡ്വ: പി.കെ.രവീന്ദ്രൻ, അഡ്വ: സി.ജി.അരുൺ, ഷാജി എം.ചൊക്ലി ,കെ.എം.പവിത്രൻ മാസ്റ്റർ, സിപിഎം.നേതാവ് പി.കെ.മോഹനൻ മാസ്റ്റർ, മുസ്ലിം ലീഗ് നേതാവ് ടി.എച്ച്.അസ്ലം തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും മാഹി പ്രസ്സ് ക്ലബ്ബ് സ്ഥാപകാഗവും ഭാരവാഹിയുമായിരുന്ന സി.ദാസന്റെ നിര്യാണത്തിൽ മാഹി പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു.