- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിച്ചു അപകടം; റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥികൾ മരിച്ചു. കിളിമാനൂർ വിദ്യ കോളജിൽ പഠിക്കുന്ന ശിഖ (20), പത്തനംതിട്ടയിലെ കോളജിലെ ബി.ബി.എ വിദ്യാർത്ഥി വിദ്യാർത്ഥി അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. എം.സി റോഡിൽ ചടയമംഗലം നെട്ടേത്തറക്ക് സമീപത്ത് 7.45ഓടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു. അഭിജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ശിഖ കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ ബി.ടെക്ക് വിദ്യാർത്ഥിയാണ്. അഭിജിത്ത് പത്തനംത്തിട്ട മുസ്ല്യാർ കോളേജിലെ ബി.ബി.എ. വിദ്യാർത്ഥിയും.
മറുനാടന് മലയാളി ബ്യൂറോ