- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച ഒരുമണിക്ക്
പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മഹിളാ അസോസിയേഷൻ പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കൽ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു.
മൈലപ്ര മാധവവിലാസത്തിൽ എൻ ആർ സുനിൽ കുമാർ (സിപിഎം മൈലപ്ര ലോക്കൽ കമ്മിറ്റിയംഗം, എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ്) ആണ് ഭർത്താവ്. മക്കൾ: ശരത് എസ്. കുമാർ (ബാങ്ക് ഓഫ് ബറോഡ പന്തളം ബ്രാഞ്ച്), ശ്യാമിലി എസ്.കുമാർ (മൈലപ്ര പഞ്ചായത്ത് ഇന്റേറൺ). മരുമക്കൾ: അശ്വതി ശരത്, അരുൺ ബാനർജി (ജിയോ ടെക്നിക്കൽ അസിസ്റ്റന്റ് എറണാകുളം).
സംസ്‌ക്കാരം ഞായർ 1 മണി
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story