വാഷിങ്ടൺ: വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും പ്രമുഖ നടിയുമായ ജോസഫൈൻ (74) അന്തരിച്ചു. ചാർളി ചാപ്ലിന്റെ എട്ട് മക്കളിൽ മൂന്നാമത്തെയാളാണ് ജോസഫൈൻ. 1949 മാർച്ച് 28ന് കലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈൻ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ൽ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈൻ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.

തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1972ൽ പുറത്തിറങ്ങിയ പിയർ പൗലോ പാസോളിനിയുടെ അവാർഡ് നേടിയ ചിത്രം ദ് സെഞ്ച്വറി ടെയിൽസ്, റിച്ചാർഡ് ബൽദൂച്ചിയുടെ ലോദർ ഡെസ് ഫേവ്‌സ്, എസ്‌കേപ് ടു ദ് സൺ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 1984ൽ കനേഡിയൻ ഡ്രാമയായ 'ദ് ബേ ബോയ്' എന്ന ചിത്രത്തിലും വേഷമിട്ടു. 1988ൽ ഹെമിങ് വേ എന്ന മിനി സീരിസിലും അഭിനയിച്ചു.

ചാർളി, ആർതർ, ജൂലിയൻ റോണറ്റ് എന്നിവരാണ് മക്കൾ. മിഷേൽ, ഗെരാൾഡിൻ, വിക്ടോറിയ, ജെയ്ൻ, ആനറ്റ്, ഈഗൻ, ക്രിസ്റ്റഫർ എന്നിവർ സഹോദരങ്ങളാണ്.