കൊച്ചി: മലയാള സിനിമയിലെശ്രദ്ധേയനായ ഡാൻസ് കൊറിയോഗ്രാഫറായ രാജേഷ് മാസ്റ്റർ അന്തരിച്ചു. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ രാജേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളം സിനിമാ ലോകം. കൊച്ചി സ്വദേശിയായ രാജേഷ് ഡാൻസ് രംഗത്തെു നിന്നം പടിപടിയായി ഉയർന്ന് സിനിമാ കൊറിയോഗ്രാഫിയിൽ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു.

കൊച്ചി സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്ന രാജേഷ് വിശാലമായ സൗഹൃദ വലയത്തിലും പെട്ടയാളാണ്. രാജേഷിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെ ശരിക്കും ഞെട്ടിച്ചു. ഫെഫ്ക ഉൾപ്പടെ നിരവധി താരങ്ങളാണ് രാജേഷിന് ആദരാഞ്ജലി അർപ്പിച്ചത്.

രാജേഷിന്റെ മരണം ഷോക്കായി എന്നാണ് സുഹൃത്തുകൾ സൈബർ ലോകത്ത് പ്രതികരിച്ചത്. ഇന്നലെ രാത്രി സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായും സൂചനകളുണ്ട്. അദ്ദേഹത്തിനെന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഒന്നിച്ച് ഡാൻസ് ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളുമായും താരങ്ങളെത്തിയിരുന്നു.

നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം, തുടങ്ങി മിനി സ്‌ക്രീനിലും വെള്ളിത്തിരയിലും നിറഞ്ഞു നിൽക്കുന്നവരും ആദരാഞ്ജലി അർപ്പിച്ചു. സ്റ്റേജ് ഷോകളിലെ പെർഫോമറായും പേരെടുത്തിരുന്നു അദ്ദേഹം. ബീന ആന്റണി രാജേഷിനെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചത് വികാരഭരിതമായാണ്. 'വിശ്വസിക്കാൻ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികൽപ്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്ത് കളയുന്നു'- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്.

ദേവി ചന്ദനയും വൈകാരികമായി പ്രതികരിച്ചു. മരണവാർത്ത ശരിക്കും ഞെട്ടിച്ചുവെന്നാണ് ദേവി ചന്ദനയും ഫേസ്‌ബുക്കിൽ കുറിച്ചത്. 'ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റർ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ഡാൻസിൽ ബോളിവുഡ് മൂവ്‌മെൻസ് കൊണ്ടുവന്നത് നിങ്ങളാണ്. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.'- ദേവി ചന്ദന കുറിച്ചു.