- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു; വിട പറഞ്ഞത് നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായി ശ്രദ്ധ നേടിയ വ്യക്തിത്വം
തിരുവനന്തപുരം: നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
കാൻസറിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു. സിനിമകൾക്ക് വേണ്ടി ഡബ്ബിംഗും ചെയ്തിരുന്നു അവർ.
പരസ്യസംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ ഭർതൃപിതാവാണ്.
മറുനാടന് മലയാളി ബ്യൂറോ