- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെയിൽ കാൽ കഴുകാനിറങ്ങിയപ്പോൾ പുഴയിൽ വീണു മരിച്ചു; കൂരാറ ഗ്രാമത്തിന് വേദനയായി മുഹമ്മദ് താഹ ഹുസൈന്റെ മരണം
തലശേരി: പാനൂർ കൂരാറ കഴുങ്ങും വള്ളി ചാടാലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചത് നാടിനെ ദുഃഖത്തിലാഴ്‌ത്തി.ചുണ്ടങ്ങാപ്പൊയിൽ ചന്ത്രോത്ത് സീനത്ത് മൻസിൽ മുഹമ്മദ് താഹ ഹുസൈൻ (13) മുങ്ങി മരിച്ചത്.തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ വലിയ ഒരു ആപത്ത് വന്നുപ്പെട്ടന്ന് ആളുകളെ വിളിച്ച് കൂട്ടുമ്പോൾ പൊലും ഒന്നിച്ചുണ്ടായിരുന്ന ആ കൂട്ടുകാർക്ക് അറിയില്ലായിരുന്നു. വൈകിട്ട് കൂട്ടുകാരൊടപ്പം കളിച്ച് കാൽ കഴുകാനായി പോയപ്പോൾ വഴുതി വിണ താണെന്ന് കരുതുന്നു.
അവധി ദിവസമായതിനാൽ തെരച്ചിൽ നടത്താനായി ആളുകൾ, ഓടിയെത്തി. ഫയർഫോഴ്സും സഹായത്തിനെത്തിയെങ്കിലും ചേതനയേറ്റ ശരിരമാണ് ലഭിച്ചത്. ഏറെവർഷങ്ങൾക്ക് ശേഷം ഉണ്ടായ ആൺത്തരിയാണ് രക്ഷിതാക്കൾക്ക് നഷ്ടമായത്. കൂരാറ കവുങ്ങും വെള്ളി ചാടാല പുഴപാലത്തിന് സമീപത്ത് പുഴയിലേക്ക് കാൽവഴുതി വീണാണ് മുഹമ്മദ് താഹഹുസൈൻ ഒഴുക്കിൽപ്പട്ടുമരിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചുണ്ടങ്ങാപ്പൊയിൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് മരണമടഞ്ഞ മുഹമ്മദ് താഹഹുസൈൻ. ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുഴയോരത്ത് കളിക്കാനായി വന്നതായിരുന്നു താഹയുംകൂട്ടുകാരനും ഇതിനിടെയിൽ ആഴമുള്ള ഭാഗത്ത് കാൽകഴുകാനായി പോയപ്പോൾ വഴുതി വീണതാണെന്നാണ് കരുതുന്നത്.
ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ ബഹളം കേട്ടു സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷംമൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് ഫയഫോഴ്സും പാനൂർ പൊലിസും സ്ഥലത്തെത്തി. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് ഡെസ്ക്