- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊക്ളിയിലെ ജനകീയ ഡോക്ടർ പി.കെ സുധാകരൻ അന്തരിച്ചു; വിടപറഞ്ഞത് പാവങ്ങളുടെ അത്താണിയായ മനുഷ്യസ്നേഹി
കണ്ണൂർ: ചൊക്ളിയിലെ ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലിയിലെ ബ്ലൂ ഹെവനിൽ ഡോ: പി.കെ.സുധാകരൻ (82) നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും, സ്പോട്സ് സംഘാടകനുമായിരുന്നു. പ്രമുഖ ബാൾബാഡ്മിന്റൺ, ഫുട്ബോൾ,വോളിബോൾ, ഷട്ടിൽ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു. ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്നു, ഐ.എം.എ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു.
മികച്ച ജനകിയ ഡോക്ടർക്കുള്ള ഐ.എം.എ.യുടെ സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു. കുട്ടി മാക്കൂൽ ശ്രീ നാരായണമഠത്തിൽ ദീർഘകാലം രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് ന്നൽകിയിരുന്നു.വീട്ടിൽ വെച്ചും കാലത്ത് 7 മണി മുതൽ 8 മണി വരെ നിർദ്ധനരായവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു.ദൂരെദേശങ്ങളിൽ നിന്നുപോലും സുധാകരൻ ഡോക്ടറെ തേടി രോഗികളെത്തിയിരുന്നു. അദ്ദേഹം പരിശോധിച്ചാൽ ഏതു അസുഖവും മാറുമെന്ന വിശ്വാസമായിരുന്നു രോഗികൾക്ക്. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ആത്മാർത്ഥമായ സേവനം കൊണ്ടു ജീവിതാവസാനം വരെ അദ്ദേഹത്തിന് സാധിച്ചു.
ഭാര്യ: പ്രസന്ന സുധാകരൻ ' മക്കൾ: രജിൽ സുധാകരൻ (ബിസ്സിനസ്സ് ,തലശ്ശേരി)
ഷജിലസുധാകരൻ ,എം രഞ്ജിലസുധാകരൻ (ബിസ്സിനസ്സ് തലശ്ശേരി) മരുമക്കൾ: ഷൈമ രജിൽ ,
പേരമകൾ: ഭരദ്വാജ്, ചന്ദ്രജിത്ത് കണ്ണൂർ ചിറക്കലിലെ താജ്മഹലിൽ പരേതരായ കണ്ണൻ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി.
മറുനാടന് മലയാളി ബ്യൂറോ