കണ്ണൂര്‍: കോഴിക്കോട് ജില്ലയിലെ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിളയാങ്കോട് ചിറ്റന്നൂര്‍ സ്വദേശി മുങ്ങിമരിച്ചു.കടന്നപ്പള്ളി ചിറ്റന്നൂരിലെ തൃപ്തിയില്‍ ഉദയന്‍ - സജിത (ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പിലാത്തറ ജീവനക്കാരി) ദമ്പതികളുടെ മകന്‍ടി.പി. ഉജിത്താണ് (21) മരിച്ചത്.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉജിത്ത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലികള്‍ക്കായി രണ്ടുദിവസം മുമ്പ്എത്തിയതായിരുന്നു. ജോലിക്ക്ശേഷം ഇന്നലെ മറ്റൊരു ജോലിക്കാരന്റെ കൂടെ ചാലിയാര്‍ കടവില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു പുഴയില്‍ മുങ്ങിപ്പോയത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ പുഴയില്‍ മുങ്ങിയ ഉജിത്തിനെയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: ഉജിത.