- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എബ്രഹാം അടപ്പൂർ അന്തരിച്ചു; വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ അടപ്പൂരച്ചന്റെ അന്ത്യം കോഴിക്കോട്ടെ മലാപ്പറമ്പിലെ ക്രൈസ്റ്റ് നഗറിൽ; വിട പറഞ്ഞത് മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ വൈദികൻ
കോഴിക്കോട്: എഴുത്തുകാരനും ദാർശനികനുമായ ഫാ. ഏബ്രഹാം അടപ്പൂർ (97) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. റോമിലെ ഈശോ സഭയുടെ ഇന്ത്യൻ കോർഡിനേറ്ററായിരുന്നു. അസുഖത്തെത്തുടർന്ന് കിടപ്പിലായിരുന്നു അദ്ദേഹം.ഇന്നു രാവിലെ 11 ന് ക്രൈസ്റ്റ് ഹാളിലായിരുന്നു അന്ത്യം. സംസ്‌കാരം മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും.
1944 ലാണ് ഫാ.അബ്രഹാം അടപ്പൂർ ഈശോസഭയിൽ ചേർന്നത്. റോമിലെ ഈശോസഭ സുപ്പീരിയർ ജനറലിന്റെ ക്യൂരിയയിൽ റീജനൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മിൽവോക്കി മാർകെറ്റ് സർവകലാശാലയിൽനിന്ന് മനഃശാസ്ത്രജ്ഞത്തിൽ ബിരുദാനന്തര ബിരുദം നേടി. ഫ്രാൻസിലെ സ്റ്റാർസ്ബുർഗ് സർവകലാശാലയിൽനിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്.
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് ഫാ.അടപ്പൂർ. നൂറു കണക്കിന് ലേഖനങ്ങൾ ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മതവും സാംസ്‌കാരിക പ്രതിസന്ധിയും: ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു.
നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള എകെസിസി അവാർഡ് (1193), ക്രിസ്ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാർഡ് (1993), മേരിവിജയം മാസിക പോൾ കാക്കശ്ശേരി അവാർഡ് (1997), കെസിബിസി മാനവിക സാഹിത്യ അവാർഡ് (1998) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഫാ.അടപ്പൂരാണ്. 'ഏഴുകളുടെ തോഴികൾ' എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സചിത്ര ലേഖനത്തിനു നന്ദി പറഞ്ഞുകൊണ്ട് ഫാ.അടപ്പൂരിന് മദർ തെരേസ കത്തെഴുതിയിരുന്നു. മലയാള സാഹിത്യ-ദാർശനിക ലോകത്തും കേരള സഭയുടെയും ഈശോസഭയുടെയും മാത്രമല്ല, കേരളത്തിന്റെ സാമൂഗ്യ-സാംസ്‌കാരിക-വൈജ്ഞാനിക ലോകത്തും ഏറെ ആദരിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. ഫാ.അടപ്പൂർ
പാളം തെറ്റിയ ദൈവശാസ്ത്രം, കമ്മ്യൂണിസത്തിന്റെ തകർച്ച, കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്, ജോൺ പോൾ മുതൽ ജോൺ പോൾ വരെ എന്നിവ പ്രധാനകൃതികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സി. അച്യുതമേനോനുമായി ഫാ. അടപ്പൂർ നടത്തിയ സംവാദവും ഏറെ പ്രശസ്തമായിരുന്നു.