- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; കണ്ണൂരിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ മരിച്ചു
ഇരിട്ടി:കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടിക്കടുത്തെ പേരാവൂരിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. കിണറ്റിൽ നിന്നും മുകളിലേക്ക് കയറാനായി പിടിച്ച കയർ പൊട്ടി താഴെ വീണാണ് മരണം സംഭവിച്ചത്. ചാണപ്പാറയിൽ കാക്കശേരി ഷാജി (48) യാണ് മരിച്ചത്.
ഞായറാഴ്‌ച്ചരാവിലെ ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.നല്ല ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ എടുന്നതിനായി കയർ കെട്ടി പടവുകളിലൂടെ ഇറങ്ങുകയായിരുന്നു.വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീണു.കയറിൽ പിടിച്ച് മുകളിലേക്ക് കയറി അവസാന പടവ് വരെ എത്തിയപ്പോഴായിരുന്നു അപകടം
കിണറിന്റെ അവസാനത്തെ പടവിലെത്തുന്നതിനു തൊട്ടുമുൻപ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.ഭാര്യയുടെ നിലവിളി കേട്ട് ഓടിഎത്തിയ അയൽവാസികൾ ഷാജിയെ പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്‌ച്ചയിൽ തലയ്ക്ക് ഏറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണം
രാധയാണ് ഷാജിയുടെ ഭാര്യ. പേരാവൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് സംസ്‌കാര ചടങ്ങുകൾക്കായി വിട്ടു കൊടുക്കും
മറുനാടന്‍ മലയാളി ബ്യൂറോ