കണ്ണൂർ: തലശേരി പുന്നോൽ പെട്ടിപ്പാലത്ത് കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ അക്രമത്തിന് ഇരയാവുമെന്ന ഭയത്താൽ ബസിൽ നിന്നും ഇറങ്ങിയോടി ട്രെയിൻ തട്ടി മരിച്ച ബസ് ഡ്രൈവർ പി വി ജിജിത്തിന് കണ്ണീർ പ്രണാമം അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും.

പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഞായറാഴ്‌ച്ച വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം മനേക്കരയിലെ കൈരളി ബസ്റ്റോപ്പിന് സമീപത്തെ വീട്ടിലെത്തിച്ചത് ഭാര്യ തുളസിയും മകൾ അൻസിനയും ജിജിത്തിന്റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ട് നിലവിളിച്ചത് കണ്ടു നിന്നവരിലും ദുഃഖമുണ്ടാക്കി.

വീട്ടുമുറ്റത്ത് നടന്ന പൊതുദർശനത്തിലും ബസ് ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ ഉൾപ്പെടെ നിരവധി ആളുകൾ അന്തിമോപചാരമാർപ്പിച്ചു. വൈകിട്ട് നാലരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

തലശ്ശേരി പുന്നോൽ പെട്ടി പ്പാലത്ത് ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു വടകര- തലശ്ശേരി റൂട്ടിൽ ഓടുന്ന ഭഗവതി ബസ് അപകടത്തിൽപ്പെട്ടത് വടകര ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് പെട്ടിപ്പാലം പഴയ കള്ള് ഷാപ്പിന് സമീപിച്ചു റോഡിൽ കൂടി നടന്നു പോവുകയായിരുന്ന മുനീറിനെ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങി ഓടിയ ജീജിത്തിന് പിന്നാലെ ഓടി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വരികയും ചെയ്തിട്ടുണ്ട്. മർദ്ദനം ഭയന്ന് ഓടിയ ജിജിത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെ കുതിച്ചെത്തിയ മെമു ട്രെയിൻ ഇടിച്ച്
തൽക്ഷണം മരിക്കുകയായിയുന്നു. കാലിനു പരിക്കേറ്റ മുനീറിനെ ആശുപത്രി പ്രവേശിപ്പിച്ചു

പരേതരായ വലിയപറമ്പത്ത് വാസു -നളിനി ദമ്പതികളുടെ മകനാണ് ജിജിത്ത്. തുളസിയാണ് ഭാര്യ. അൻസിയ, പരേതയായ നിഹ എന്നിവർ മക്കളാണ് പുന്നോൽ പെട്ടിപ്പാലത്ത് ബിസ്സിടിച്ച് കാൽനട യാത്ര ക്കാരന് പരിക്കേറ്റതിനെ തുടർന്നുണ്ടായ സംഘഷത്തിനിടെ തീവണ്ടിയിടിച്ച മരണപ്പെട്ട തലശ്ശേരി - വടകര റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവർ മനേക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം പുതിയ വീട്ടിൽ ജിജിത്തിനെ അക്രമിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിവിട്ട അക്രമി സംഘത്തിനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ബി എം എസ് മാഹി മേഖല പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു.