- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്റെ വേൾഡ് കപ്പ് യാത്രക്കിടെ; വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തിവെച്ചു
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണൻനായർ റോഡിൽ കാർത്തികയിൽ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ മീഡിയ മാനേജർ കൂടിയാണ് അന്തരിച്ച മാധ്യമ പ്രവർത്തകൻ.
മറഡോണയുടെ സ്വർണ ശിൽപ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്റെ ഖത്തർ വേൾഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിൽ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയർ ആംബുലൻസ് വഴി പുലർച്ചയോടെ കോഴിക്കോട്ടെത്തിക്കും.
ദീർഘകാലം ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യൻ യൂത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. പരേതരായ കുമാരൻനായരുടെയും കാർത്ത്യായനിയമ്മയുടെയും മകനാണ്. മനോജിന്റെ വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തി വെച്ചു.
Next Story