കൊച്ചി: മുൻ ഗവൺമെന്റ് സെക്രട്ടറിയും ഗുരുവായൂർ ക്ഷേത്രം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ മുൻ അഡ്‌മിനിസ്‌ട്രേറ്ററും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗവുമായ കെ.എൻ. സതീഷ് ഐ.എ.എസ്. (62) അന്തരിച്ചു. ഡൽഹിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്.

ഭാര്യ: രമ, മകൾ: ഡോ. ദുർഗ, മരുമകൻ: ഡോ. മിഥുൻ. സംസ്‌കാരം പിന്നീട്.