- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഖ്യാത കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ ഉൾപ്പടെ നൽകി ആദരിച്ച പ്രതിഭ
തിരുവനന്തപുരം: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു. 77 വയസ്സായിരുന്നു. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണൻ സംഗീതം അഭ്യസിച്ചത്.
1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 16-മത്തെ വയസ്സുമുതൽ അമ്മാവൻ മണി അയ്യർക്കൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
പത്മഭൂഷൺ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്.
Next Story