കൊച്ചി: അച്ഛൻ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസുകാരൻ ജീപ്പിനടിയിൽപ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്സിയുടെയും മകൻ നിഹാനാണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോബി വീട്ടുമുറ്റത്ത് ജീപ്പ് എടുക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽപ്പെട്ടത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ.സഹോദരങ്ങൾ: ജൊഹാൻ, സാറ.