- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു; അന്ത്യം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബി സുരേഷിന്റെ വേർപാടിന് പിന്നാലെ അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽ ധർമജൻ
കൊച്ചി: ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു.
അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു. കൊല്ലത്തേക്ക് പോയിരുന്ന നടൻ കൊച്ചിയിലേക്ക് മടങ്ങിയിട്ടുണ്ട്. അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധർമജന് മറ്റൊരു ആഘാതമായി. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ബാദുഷ എന്നിവർ ആശുപത്രിയിലെത്തി.
മക്കൾ. ബാഹുലേയൻ, ധർമ്മജൻ
മരുമക്കൾ : സുനന്ദ, അനുജ
പേരക്കുട്ടികൾ. അക്ഷയ് , അഭിജിത്
വൈഗ, വേദ
സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് ചേരാനെല്ലൂർ ശ്മശാനം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.