തിരുവല്ല:സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി മണിമലയാറ്റിൽ ചാടിയ യുവാവ് മരിച്ചു.പടുതോട് സ്വദേശി ബിനു സോമനാണ് മരിച്ചത്.പുഷ്പഗിരി മെഡി.കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്.ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു ബിനു അപകടത്തിൽപ്പെട്ടത്.

പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്.എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

എല്ലാ വർഷവും വെള്ളപ്പെക്കത്തിൽ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് മോക്ഡ്രിൽ സംഘടിപിപച്ചത്.നീന്തൽ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.എൻഎഡിആർഎഫ്, അഗ്‌നിശമന സേന എന്നിവരുടെ നിർദ്ദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തിൽ വീണത്.

എന്നാൽ ബിനുവിന്റെ മരണത്തിനിടയാക്കിയത് സർക്കാരിന്റെ സംവിധാനങ്ങളുടെ പാളിച്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.ബിനു അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്‌ന്നെന്നാണ് നാട്ടുകാർ പറയുന്നത്.സമയോജിതമായി രക്ഷപെടുത്തുന്നതിൽ എൻഡിആർഎഫിനും ഫയർഫോഴ്‌സിനും വീഴ്ച വന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാർക്ക് പരിതിയുണ്ട്.