തൊടുപുഴ : വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ഹോട്ടൽ വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ നിരപ്പേൽ(വടക്കൻ ) എൻ.വി.വർക്കി ( വർക്കിച്ചേട്ടൻ -88 ) അന്തരിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾ 27 നു വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ.

ഭാര്യ പരേതയായ റോസക്കുട്ടി നെടിയശാല കുന്നംകോട്ട് കുടുംബാംഗമാണ്. മക്കൾ :വിൽസൺ ജോർജ്, എൽസ ജോസഫ്, മാത്യു ജോർജ് (വാട്ട്‌സൺ ), മെർളി ജെയിംസ്, ജോസ് ജോർജ്.

മരുമക്കൾ :റോസമ്മ വിൽസൺ, കക്കാട്ടിൽ (ചെറുപുഷ്പം, പാലാ ), പരേതനായ ജോസഫ് കളത്തിപ്പറമ്പിൽ (ജോസ് ബ്രദേഴ്സ്, എറണാകുളം ), റാണി മാത്യു, മെതിപ്പാറ,(വാഴക്കുളം ), സി .ജെ .ജെയിംസ്, ചെട്ടിപ്പറമ്പിൽ (തൊടുപുഴ ), എലിസബത്ത് ജോസ്, ചാഴികാട്ട്(തൊടുപുഴ ).

35 വർഷത്തോളം വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1979 1988)-പ്രസിഡന്റ്
1988-1995- പ്രസിഡന്റ്
2000-2005- മെമ്പർ
2005-2009 പ്രസിഡന്റ്
2009-2010 - മെമ്പർ
2010 -2015 വൈസ് പ്രസിഡന്റ്

വെള്ളിയാമറ്റത്തു കുടിവെള്ള പദ്ധതി, നെല്ലിക്കാമല ഭാഗത്ത് വൈദ്യതി എത്തിച്ചത്, കാഞ്ഞാർ കറുകപ്പിള്ളി റോഡ് നിർമ്മാണം തുടങ്ങി നിരവധി വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കേരളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, മുതലക്കോടം സ്‌നേഹാലയം രക്ഷാധികാരി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.