- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ പട്ടാളത്തിന് തിരക്കഥ എഴുതി; പാദമുദ്രയിലും രാജശില്പിയിലും അസോസിയേറ്റായി; തിരക്കഥാ കൃത്തും സഹസംവിധായകനുമായ എംആർ നാരായണനുണ്ണിത്താൻ അന്തരിച്ചു
അടൂർ: പള്ളിക്കൽ മേടയിൽ ബംഗ്ലാവിൽ എം.ആർ നാരായണനുണ്ണിത്താൻ (83) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവില 11 ന് വീട്ടുവളപ്പിൽ . സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്ത അച്ഛൻ പട്ടാളം എന്ന സിനിമയുടെയും ദൂരദർശൻ സംപ്രേഷണം ചെയ്ത കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത നിമിത്തം എന്ന സീരിയലിന്റെയും തിരക്കഥാകൃത്താണ്.
പാദമുദ്ര, രാജശില്പി എന്നി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾ രചിച്ചു. തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ, പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, വായനശാല പ്രസിഡന്റ്, യു.ഡി.എഫ് പള്ളിക്കൽ മണ്ഡലം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബി. ഇന്ദിര ഉണ്ണിത്താൻ. മക്കൾ: എൻ രാജഗോപാൽ, എൻ.കൃഷ്ണകുമാർ. മരുമക്കൾ: സുജിത, ശ്രീലക്ഷ്മി.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്