നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേന്ദ്ര മുശാവറ അംഗവുമായ ചേലക്കാട് കെ.മുഹമ്മദ് മുസല്യാർ (90) അന്തരിച്ചു. കബറടക്കം നടത്തി. സിഐസി വാഫി, വഫിയ്യ അസി. റെക്ടറും, നാദാപുരം വാഫി കോളജ് പ്രിൻസിപ്പലുമാണ്. സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞബ്ദുല്ല (റിട്ട. ഹെഡ്‌മാസ്റ്റർ, കടമേരി ആർഎസി ഹൈസ്‌കൂൾ), അഷ്‌റഫ് (ദുബായ്), ഡോ. ജലീൽ വാഫി അസ്ഹരി (പ്രിൻസിപ്പൽ, വളാഞ്ചേരി മർകസ് കോളജ്) മറിയം, അസ്യ. മരുമക്കൾ: ചെറിയ ഹാഷിമി തങ്ങൾ, കുഞ്ഞബ്ദുല്ല, കമറുന്നിസ, സൽമ, നാഫില. സഹോദരങ്ങൾ: ടി.കെ.മൊയ്തു, പരേതരായ അന്ത്രു മുസല്യാർ, ചാലിൽ ബിയ്യാത്തു ഹജ്ജുമ്മ.