തൊടുപുഴ: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകിട്ട് 4ന് ഉടുമ്പന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: മൊയ്ദീൻ കുട്ടി, മറ്റു മക്കൾ: സുബൈദ, ഷക്കീല, നാസർ, പരേതയായ ഷൈല.