ഗുവാഹാട്ടി: ഗുവാഹാട്ടി ഐ.ഐ.ടി.യുടെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് അനുമാനം. അതേസമയം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം.

ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർത്ഥിയാണ് സൂര്യനാരായൺ പ്രേം കിഷോർ. മരണവിവരം സംബന്ധിച്ച് ഐ.ഐ.ടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചത് പ്രകാരം കുടുംബം ഗുവാഹാട്ടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.