കൊച്ചി: ഇന്ത്യൻ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ മുൻ ചെയർമാനും അന്താരാഷ്ട്ര ന്യൂക്ലിയർ എനർജി കൺവെൻഷന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനുമായ ഡോക്ടർ എ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും.

പരേതരായ ആദിനാരായണൻ തമ്പിയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ പരേതയായ നിർമ്മല. മക്കൾ: അഞ്ജലി, അനുരാധ, മരുമകൻ: ആൻഡ്രൂ വെബ്സ്റ്റർ.