ചെത്തല്ലൂർ : വിരമിച്ചശേഷം യാത്രയയപ്പുകഴിഞ്ഞ് വീട്ടിലെത്തിയ ആനപാപ്പാൻ പിറ്റേന്ന് തെങ്ങിൽ നിന്നും വീണു മരിച്ചു. ഗുരുവായൂർ ദേവസ്വത്തിലെ ആനപ്പാപ്പാനായിരുന്ന ചെത്തല്ലൂർ ഞെള്ളിയൂർ ഇല്ലത്ത് വാസുദേവനാണ് (56) ബുധനാഴ്ച വീട്ടുവളപ്പിലെ തെങ്ങിൽനിന്നു വീണ് മരിച്ചത്. ബുധനാഴ്ച 12-ഓടെയാണ് സംഭവം.

ചൊവ്വാഴ്ചയാണ് ജോലിയിൽ നിന്നും വിരമിച്ച വാസുദേവൻ വീട്ടിലെത്തിയത്. തെങ്ങിൻതോപ്പിന് സമീപത്തുകൂടി പോയ വഴിയാത്രക്കാരനാണ് വാസുദേവനെ വീണുകിടക്കുന്നനിലയിൽ കണ്ടത്. ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

25 കൊല്ലത്തിലേറെയായി പാപ്പാനായിരുന്നു. മൃതദേഹം വ്യാഴാഴ്ച 11 -ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ: ദേവകി മരുവളമ്മ, അച്ഛൻ: പരേതനായ എൻ. രാമൻ മൂസത്. ഭാര്യ: എം. രാധ. സഹോദരങ്ങൾ: പരേതനായ എൻ. നാരായണൻ, എൻ. ആര്യാദേവി.