- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾബെറി പറിക്കുമ്പോൾ ചെവിക്ക് പിന്നിൽ പ്രാണി കുത്തി; മേലാസകലം ചൊറിച്ചിലും തടിപ്പുമായി ചികിൽസ തേടിയ എട്ടാം ക്ലാസ് വിദാർഥിനി മരിച്ചു
തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് ചികിൽസയിലിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായിൽ അനീഷ്-ശാന്തികൃഷ്ണ ദമ്പതികളുടെ മകൾ അംജിത.പി.അനീഷ് (13) ആണ് ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
മാർച്ച് ഒന്നിന് വീടിനടുത്ത് മൾബെറി ചെടിയിൽ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നിൽ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടിൽ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. അഞ്ജന പി അനീഷ് സഹോദരിയാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story