പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ധോണി സ്വദേശി വിനിഷ (30) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് വിനിഷയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം കൂടിയന്നൊണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അകത്തേത്തറ ധോണി പാപ്പാടി ശ്രീവത്സത്തിൽ സിജിലിന്റെ ഭാര്യ വിനിഷയാണ് (30) മരിച്ചത്. പ്രസവത്തിനായി വെള്ളിയാഴ്ചയാണ് പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച ഉച്ചയോടെ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിന് ശ്വസന പ്രശ്ങ്ങളുണ്ടെന്ന് കണ്ടതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൂടുതൽ സൗകര്യമുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില മോശമായി. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് യുവതിയെ നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ട് നാലോടെ മരിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ചികിത്സ പിഴവുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. പാപ്പാടി വത്സന്റെയും ബിജിയുടേയും മകളാണ് വിനീഷ. സിജിനും വിനീഷയും ഗൾഫിൽ നിന്ന് രണ്ടു മാസം മുമ്പ് നാട്ടിലെത്തിയതാണ്. 

പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനിഷയുടെ പ്രസവം. എന്നാൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.

കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.