പാലക്കാട്: ഇസ്തിരിയിടുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റു യുവാവു മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ഫാറൂഖ് നഗറിൽ കാവതിയാട്ടിൽ പരേതനായ മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (33) ആണു മരിച്ചത്. ഇന്നലെ രാവിലെ പെരുന്നാൾ നിസ്‌കാരത്തിനു പോകുന്നതിന് വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

മുസ്‌ലിം യൂത്ത് ലീഗ് ഫാറൂഖ് നഗർ യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യ: സലീന. മകൻ: സയാൻ. മാതാവ്: കൊളപ്പറമ്പിൽ സുബൈദ.