വാഴക്കുളം: ഗോവയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മഞ്ഞള്ളൂർ മനയത്ത് വീട്ടിൽ എം.സി. ഷാജുവിന്റെ മകൻ നിഖിൽ ഷാജു (22) വാണ് വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഗോവയിൽ എയർപോർട്ട് ജീവനക്കാരനാണ്. ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

മൃതദേഹം ഇന്ന് സ്വവസതിയിൽ എത്തിക്കും. അമ്മ: ശ്രീകല ഷാജു (കല്ലൂർക്കാട് സരസ്വതി സ്‌കൂൾ അദ്ധ്യാപിക). സഹോദരൻ: ഗോകുൽ ഷാജു (ഇസാഫ് ബാങ്ക് ജീവനക്കാരൻ).